തിരുവനന്തപുരം: സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റിയുടെ (സി.ആർ.എസ്.ജെ.എസ്) നേതൃത്വത്തിൽ ഏർപ്പെടുത്തിയ മനുഷ്യാവകാശ സംരക്ഷണ അവാർഡ് വിതരണവും ഡോ.എസ്.ബലരാമൻ അനുസ്മരണ പ്രഭാഷണവും 10ന് വൈകിട്ട് 4ന് തൈക്കാട് ഗാന്ധിഭവനിൽ നടക്കും.മുൻ എം.എൽ.എ ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യും.കേരള ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.അഡ്വ.കെ.സി.ജോർജ്,കെ.പി.ഔസേപ്പ്, അർജുൻ.സി.പവനൻ,ശശികല സഞ്ജീവ് എന്നിവർക്ക് പുരസ്കാരം സമ്മാനിക്കും.സി.ആർ.എസ്.ജെ.എസ് സെക്രട്ടറി ആർ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.പ്രസിഡന്റ് മുടവൻമുകൾ രവി,അഡ്വ.ബി.ജയചന്ദ്രൻ, അഡ്വ.എം.അനിൽകുമാർ,കെ.ഉദയകുമാർ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |