
കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളിൽ പലതും പ്രകാശിക്കുന്നില്ലെന്ന് പരാതി. പള്ളിക്കൽ ജംഗ്ഷൻ,ടെലിഫോൺ എക്സ്ചേഞ്ച്,കാട്ടുപുതുശ്ശേരി പള്ളിക്ക് സമീപം എന്നിവിടങ്ങളിലെ ലൈറ്റുകളാണ് ആറുമാസമായി പ്രവർത്തനരഹിതമായിരിക്കുന്നത്. കാട്ടുപുതുശ്ശേരിയിൽ മറ്റു തെരുവ് വിളക്കുകളും കത്തുന്നില്ല. പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഇല്ലെന്നാണ് പരാതി. എം.എൽ.എ ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ടെലിഫോൺ എക്സ്ചേഞ്ചിന്റെ മുന്നിലുള്ള ലൈറ്റ് മരച്ചില്ലകൾ മൂടിയതുകാരണമാണ് പ്രകാശം മറയുന്നത്.ഇരുട്ടിന്റെ മറവിൽ പ്രദേശത്ത് തെരുവുനായ്ക്കൾ തമ്പടിക്കുന്നതായും പരാതിയുണ്ട്. പുലർച്ചെയും രാത്രിയിലും യാത്ര ചെയ്യുന്നവരും പാൽ, പത്ര വിതരണക്കാരും ഇതുമൂലം ദുരിതത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |