
കോവളം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കോവളം ലീലാ റാവിസിൽ ട്രീ ലൈറ്റിംഗ് സെറിമണി സംഘടിപ്പിക്കും.പൂർണമായും തേങ്ങയുടെ തൊണ്ട് ഉപയോഗിച്ച് നിർമ്മിച്ച 15 അടി ഉയരമുള്ള ക്രിസ്മസ് ട്രീയാണ് മുഖ്യയാകർഷണം. ഇതോടൊപ്പം വോക്ക് ഇൻ ജിഞ്ചർ ബ്രഡ് ഹൗസും അതിഥികളെ സ്വീകരിക്കാനായുണ്ട്. ഈ വർഷം പുതുമയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇൻസ്റ്റലേഷനുകളെന്ന് ഹോട്ടൽ ജനറൽ മാനേജർ അയ്യപ്പൻ നല്ല പെരുമാൾ പറഞ്ഞു. കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷമാക്കാൻ ജിഞ്ചർ ബ്രഡ് ഹൗസിനോടൊപ്പം രുചികരമായ വിഭവങ്ങളുടെ വിപുലമായ ശേഖരവും കോവളം ലീലാ റാവിസ് ഒരുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |