
വിതുര: നാലുപതിറ്റാണ്ടുകൾക്കു ശേഷം പള്ളിക്കൂടമുറ്റത്ത് ഗുരുക്കൻമാരും ശിഷ്യൻമാരും ഒത്തുകൂടി. തൊളിക്കോട് പഞ്ചായത്തിലെ മലയടി വിനോബാനികേതൻ യു.പി.എസിൽ 1985 ബാച്ച് പൂർവ വിദ്യാർത്ഥികളാണ് പള്ളിക്കൂടം എന്ന പേരിൽ ഗുരുശിഷ്യസംഗമം സംഘടിപ്പിച്ചത്. വിനോബാനികേതൻ യു.പി.എസ് ഹെഡ്മാസ്റ്റർ വി.എസ്.ഹണികുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പ്രസിഡന്റ് ചുഫീർഷാ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയും മലയടി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ പി.ആർ.രഞ്ജിത്,ട്രഷറർ ഷിബുകുമാർ,വൈസ് പ്രസിഡന്റ് സുരേഷ്കുമാർ,ജോയിന്റ് സെക്രട്ടറി അജിതകുമാരി,വിനോബാനികേതൻ ആശ്രമം അഡ്മിനിസ്ട്രേറ്റർ ബലവീരഹരി എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം 60 പേർ കൂട്ടായ്മയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |