തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സ്കൂളുകളുടെ സുവർണ ജൂബിലി ആഘോഷവും സി.എം.ഐ സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ 80ാം വാർഷികവും 11ന് വൈകിട്ട് 3.30ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.വി.കെ.പ്രശാന്ത് എം.എൽ.എ, സി.എം.ഐ പ്രിയോർ ജനറൽ ഫാ.ഡോ.തോമസ് ചാത്തൻപറമ്പിൽ,സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ.ആന്റണി ഇളന്തോട്ടം,ക്രൈസ്റ്റ് നഗർ സ്കൂൾസ് മാനേജർ ഫാ.പോൾ മങ്ങാട്, ഉഷ രുഗ്മിണി തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |