നെയ്യാറ്റിൻകര: 2019ലെ ഓഖി ദുരന്തത്തിൽ കാർഷിക വിളകൾ നശിച്ച കർഷകർക്ക് സർക്കാർ അനുവദിച്ച ദുരിതാശ്വാസ തുക ഇനിയും ലഭിച്ചിട്ടില്ലെന്ന് പരാതി.അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ കർഷകർക്കാണ് തുക ലഭിക്കാത്തത്.കൃഷിയിടം ഇൻഷ്വർ ചെയ്ത കർഷകർക്ക് ഒരു വാഴയ്ക്ക് 300 രൂപയും,ഇൻഷ്വർ ചെയ്യാത്ത കർഷകർക്ക് കുലച്ച വാഴയൊന്നിന് 100 രൂപയുമാണ് നഷ്ടപരിഹാരമായി സർക്കാർ കണക്കാക്കിയിരുന്നത്. കുരുമുളകും മരച്ചീനിയും നശിച്ചവർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |