വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെുപ്പ് സമാധാനപരം. 274 ബൂത്തുകളുള്ള ബ്ലോക്കിൽ എവിടെയും ക്രമസമാധാന പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുല്ലമ്പാറ പഞ്ചായത്തിലെ തലയൽ വാർഡിലെ നെടുങ്കാണി ബൂത്തിൽ വോട്ടിംഗ് മെഷീൻ കേടായി ഒരു മണിക്കൂറോളവും, മാണിക്കൽ പഞ്ചായത്തിലെ തേവലക്കാട് വാർഡ് ഒന്നാം ബൂത്തിൽ അരമണിക്കൂറോളവും കല്ലറ പഞ്ചായത്തിലെ കുറിഞ്ചിലക്കാട് വാർഡിലും പാങ്ങോട് പഞ്ചായത്തിലെ അംബദ്ക്കർ നഗർ വാർഡിലും 20 മിനിട്ടോളവും വോട്ടെടുപ്പ് തടസപ്പെട്ടു. കല്ലറ പഞ്ചായത്തിലെ പാട്ടറ വാർഡിൽ പാൽക്കുളങ്ങര ബൂത്തിൽ ഒരാളുടെ വോട്ട് അപരനെത്തി ചെയ്തത് കല്ലുകടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |