
പാറശാല:പാറശാലയിൽ ഇന്നലെയും പൈപ്പ്പൊട്ടി കുടിവെള്ളം പാഴായി. പരശുവയ്ക്കൽ ജംഗ്‌ഷനു സമീപം റോഡിന് നടുവിൽ മീഡിയൻ സ്ഥാപിച്ച് ഗതാഗതം വൺവേയായി നിയന്ത്രിച്ചിട്ടുള്ള ഭാഗത്താണ് പൈപ്പ്പൊട്ടിയത്. ഇന്നലെ വെളുപ്പിന് പമ്പിംഗ് നടത്തുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. ഇതോടെ അടുത്തകാലത്തായി ടാർചെയ്ത് സഞ്ചാരയോഗ്യമാക്കിയ റോഡും പൂർണ്ണമായി തകർന്നു. പാറശാല ടൗൺ പ്രദേശങ്ങളിലെ വീടുകളിലും കടകളിലും കുടിവെള്ളം കിട്ടാക്കനിയായി. പാറശാലയിൽ കുടിവെള്ളം തടസപ്പെടാതിരിക്കാനായി മൂന്ന് പൈപ്പ്ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കുടിവെള്ളവിതരണ കണക്ഷനുകൾ സ്ഥാപിച്ചിട്ടുള്ള എ.സി.പൈപ്പ് കാലപ്പഴക്കം ചെന്നതും പകരം പുതിയത് മാറ്റിസ്ഥാപിക്കാത്തതുമാണ് പൈപ്പുകൾ അടിക്കടി പൊട്ടുന്നതിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |