
തിരുവനന്തപുരം: പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ തൈയ്‌ക്കാട് പി.ടി.സി ഹാളിൽ ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ.മുരളീധരൻ നായരുടെ അദ്ധ്യക്ഷതയിൽ കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് കെ.കെ.ജോസ് മുഖ്യപ്രഭാഷണം നടത്തി. എ.എം.ഇസ്മായിൽ,വി.ബാബുരാജ്,വി.ചന്ദ്രബാബു,രാജശേഖരൻ പൂവാർ,മലയിൻകീഴ് ജയചന്ദ്രൻ,സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജൻ,ആക്ടിംഗ് സെക്രട്ടറി എം.ജെ.ജോർജ്,ട്രഷറർ പി.പ്രബല്യൻ,പി.സുധീർ കുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറിയായി എം.ജെ.ജോർജിനെ തിരഞ്ഞെടുത്തു. സി.ശ്രീകുമാർ സ്വാഗതവും കെ.അഞ്ജനാ ദേവി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |