തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ പുതിയ കെട്ടിടങ്ങളുടെയും മറ്റും നിർമ്മാണം നടക്കുന്നതിനാൽ പൊങ്കാല കഴിഞ്ഞ് മടങ്ങി പോകുന്ന ട്രെയിൻ യാത്രക്കാർക്ക് പവർ ഹൗസ് റോഡ് ഭാഗത്തുകൂടി റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാനാകില്ല. കിഴക്കേകോട്ട, പവർ ഹൗസ് റോഡ് ഭാഗത്തു നിന്നുള്ള യാത്രക്കാർ തൈക്കാട് റെയിൽവേ ഓവർബ്രിഡ്ജ് ഭാഗത്ത് കൂടിയും എം.ജി.റോഡ് ഭാഗത്തുള്ള ഓവർബ്രിഡ്ജ് ഭാഗത്തു കൂടിയും തമ്പാന്നൂർ ഭാഗത്തു വന്ന് മാത്രമേ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. തൈക്കാട് ഭാഗത്തുകൂടി വരുന്നവർക്ക് റെയിൽവേ ഓവർബ്രിഡ്ജിന് താഴ്ഭാഗത്ത് കൂടി റെയിൽവേ പ്ലാറ്റ്ഫോംമിലേക്ക് പ്രവേശിക്കാവുന്നതാണ്. ഓവർബ്രിഡ്ജ്,ആർ.എം.എസ് ഭാഗത്ത് നിന്നും വരുന്നവർക്ക് ചൈത്രം ഹോട്ടലിന് എതിർവശത്തുള്ള പാർസൽ ഗേറ്റ്, തമ്പാന്നൂരിലെ പ്രധാന കവാടം എന്നിവയിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാം. പ്ലാറ്റ്ഫോമുകളിൽ നിർമ്മാണപ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് നിൽക്കാൻ സ്ഥലക്കുറവുള്ളതിനാൽ ട്രെയിൻ പുറപ്പെടുന്ന സമയക്രമത്തിന് അനുസരിച്ച് മാത്രമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. അതുവരെ യാത്രക്കാർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയിട്ടുള്ള താത്കാലിക പന്തലുകളിൽ കാത്തുനിൽക്കേണ്ടതാണ്. യാത്രക്കാർക്ക് വെയിൽ ഏൽക്കാതെ നിൽക്കുന്നതിനും കുടിവെള്ളം ലഭ്യമാകുന്നതിനുമുള്ള ക്രമീകരണങ്ങൾ റെയിൽവേ നടത്തും. സുരക്ഷ മുൻനിറുർത്തി എല്ലാ യാത്രക്കാരും പുതിയ ക്രമീകരണങ്ങളോട് സഹകരിക്കേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |