
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ,ഇന്നലെ ഉച്ചയ്ക്ക് 3.20ന് അലാറം മുഴങ്ങി.പുതിയൊരു അതിഥിയെ കൂടി വരവേൽക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് സൂപ്രണ്ട് അജിതാ റാണിയും കെയർടേക്കർമാരും ഓടിയെത്തിയപ്പോൾ കണ്ടത് ഒരു കുരുന്നിനെയല്ല, മറിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരുപിടി നാണയത്തുട്ടുകളാണ്.
സമിതിയുടെ പ്രവർത്തനങ്ങൾക്കുള്ള കാണിക്കയായി ആരെങ്കിലും സമർപ്പിച്ചതാകാമെന്ന് അധികൃതർ പറയുന്നു.പത്ത് രൂപയുടെ 28 എണ്ണം, 20 രൂപയുടെ 2 എണ്ണം,അഞ്ച് രൂപയുടെ 50 എണ്ണം,രണ്ട് രൂപയുടെ 79 എണ്ണം,ഒരു രൂപയുടെ 67 എണ്ണം എന്നിങ്ങനെ ആകെ 795 രൂപയാണ് കവറിലുണ്ടായിരുന്നത്.
അമ്മത്തൊട്ടിൽ സ്ഥാപിതമായതിനുശേഷം ഇതാദ്യമായാണ് കുട്ടികൾക്ക് പകരം മറ്റ് സാധനങ്ങൾ, പ്രത്യേകിച്ച് ധനസഹായം പൊതുജനങ്ങൾ ഇവിടെ നിക്ഷേപിക്കുന്നത്.
സമിതി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള നന്മയുള്ള മനുഷ്യരുടെ അംഗീകാരമായാണ് സഹായത്തെ കാണുന്നതെന്ന് സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ.അരുൺ ഗോപി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |