തിരുവനന്തപുരം: കോളേജ് ഒഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം ( സി.ഇ.ടി ) സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന അഡ്വാൻസ്ഡ് ഡാറ്റാ അറ്റെയ്ൻമെന്റ് ടെക്‌നിക്‌സ് ഇൻ ടോപ്പോഗ്രാഫിക്കൽ സർവേയിംഗ് എന്ന പരിശീലന പരിപാടിക്ക് ഇന്ന് തുടക്കമാകും. ഒക്ടോബർ 1വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ അദ്ധ്യാപകർക്കും ടെക്‌നിക്കൽ സ്റ്റാഫുകൾക്കും നൂതന സർവേയിംഗ് ഉപകാരണങ്ങളിൽ പ്രായോഗിക പരിശീലനം നൽകും. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സ്‌പോൺസർ ചെയ്യുന്ന പരിപാടിയുടെ സംഘാടന ചുമതല നിർവഹിക്കുന്നത് ഡോ. അജിത് ജി.നായരും പ്രൊഫ.എൻ.സാരിഫുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |