പന്തളം: കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ് ' പ്രഖ്യാപനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. എം.എൽ.എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് സമ്പൂർണ കമ്പ്യൂട്ടർവത്ക്കരണം നടപ്പാക്കിയത്. കെ.എസ്.ആർ.ടി.സി.യിലെ ഓഫീസ് നടപടി ക്രമങ്ങൾ വളരെ വേഗത്തിലാക്കാനും പൊതുജനങ്ങൾക്ക് സേവനം കൃത്യതയോടെയും സമയബന്ധിതമായും ലഭ്യമാകുന്നതിനും ഇ-ഓഫീസ് സംവിധാനം സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. അടൂർ മണ്ഡലത്തിലെ രണ്ട് കെ.എസ്.ആർ.ടി.സി ഓഫീസുകളാണ് ഇ ഓഫീസ് ആക്കിയത്. പന്തളം നഗരസഭ കൗൺസിലർ രാധാ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ പി.എസ്.പ്രമോദ് ശങ്കർ, എ.ടി ഒ.ബി.അജിത് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |