തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ പി.എസ്.സി ആസ്ഥാന ഓഫീസിനു മുന്നിൽ ധർണ നടത്തി. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് രമേഷ് എം.തമ്പി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി എൻ . പീതാംബരക്കുറുപ്പ്,സെറ്റോ ചെയർമാൻ ചവറ ജയകുമാർ,എം.എസ്.മോഹനചന്ദ്രൻ,ജി.ഒ.ശ്രീകുമാർ,പൂച്ചപ്പുറം തങ്കപ്പൻ,എ.കെ.സാദിക്,സജു ജോൺ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.കെ.സുഭാഷ് ചന്ദ്രൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം വി.സഞ്ജിത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |