തൃശൂർ: കയറ്റുമതിക്കായി പാലുത്പന്നങ്ങൾ ഗുണമേന്മയോടെ നിർമ്മിക്കാൻ കഴിയണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ക്ഷീരകർഷകരുടെ വരുമാനവും ഇതുവഴി വർദ്ധിപ്പിക്കാം. സംസ്ഥാന ക്ഷീരകർഷകസംഗമത്തോട് അനുബന്ധിച്ച് ക്ഷീരസംഘം ജീവനക്കാർക്കും സഹകാരികൾക്കുമുള്ള ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്പാദനച്ചെലവ് കുറച്ച് പാലുത്പാദനം കൂട്ടാനും പശു സംരക്ഷണത്തിനും പരിപാലനത്തിനും നൂതനമാർഗം അവലംബിക്കാൻ സഹായം നൽകണം. പാലുത്പപന്നങ്ങളുടെ വിപണിയായി ഇന്ത്യ മാറുന്നതിന്റെ സാദ്ധ്യത ക്ഷീരകർഷകർ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി.
മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ എന്നിവർ മുഖ്യാതിഥികളായി. എസ്.പി. ശിവകുമാരൻ തമ്പി, വി.എൻ. ബാബു, ഡോ. ഇ.ജി. രഞ്ജിത്കുമാർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ഗോപിനാഥ് മോഡറേറ്ററായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |