SignIn
Kerala Kaumudi Online
Friday, 19 April 2024 5.32 AM IST

മിൽമ ക്ഷീര സഹകാരി സംഗമം സംഘടിപ്പിച്ചു

1

തൃശൂർ: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം പടവ് മിൽമ ക്ഷീര സഹകാരി സംഗമം സംഘടിപ്പിച്ചു. കേരളത്തിലെ മൂന്ന് മേഖലാ ക്ഷീരോത്പാതക സഹകരണ യൂണിയനുകളിൽ നിന്നുമുള്ള ഭരണസമിതി അംഗങ്ങളും, മാനേജിംഗ് ഡയറക്ടമാർ, സംസ്ഥാനത്തിലുടനീളമുള്ള ക്ഷീര കർഷക പ്രതിനിധികളും സഹകാരി സംഗമത്തിൽ പങ്കെടുത്തു. മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷയായി.

മിൽമ മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ് മിൽമ തിരുവനന്തപുരം മേഖലാ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് സി.ഇ.ഒ: സി. സുജയ് കുമാർ, മിൽമ ഭരണസമിതി അംഗങ്ങളായ പി.പി. നാരായണൻ, കെ.കെ. അനിത, ജോണി ജോസഫ്, കെ.കെ. ജോൺസൺ, ഭാസ്‌കരൻ ആദംകാവിൽ, കെ.ആർ. മോഹനൻപിള്ള, വി.എസ്. പത്മകുമാർ എന്നിവർ സംസാരിച്ചു.

ചടങ്ങിന് മലബാർ മിൽമ ചെയർമാൻ കെ.എസ്. മണി സ്വാഗതവും മിൽമ എറണാകുളം മേഖലാ ചെയർമാൻ എം.ടി. ജയൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.