SignIn
Kerala Kaumudi Online
Friday, 26 April 2024 8.54 PM IST

ചാണകത്തിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ പരിശീലനം

1

തൃശൂർ: പശുവിൻ ചാണകം, മൂത്രം എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കാൻ കേരള ഫീഡ്‌സ് സംരംഭക സെൽ 'സ്വയംഭൂ' എന്ന പേരിൽ പരിശീലനം നൽകുന്നു. ഇത്തരം ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കാനും പരിശീലനം നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ക്ഷീര കർഷകർക്ക് പടവ് 2023 സംസ്ഥാന ക്ഷീരസംഗമ എക്‌സ്‌പോയിലെ കേരള ഫീഡ്‌സ് സ്വയംഭൂ സ്റ്റാളിലും , 94477490114 എന്ന നമ്പറിലും രജിസ്റ്റർ ചെയ്യാം. വീട്ടമ്മമാർ, ക്ഷീരകർഷകർ, ക്ഷീരമേഖലയുമായി ബന്ധപ്പെട്ട യുവതീയുവാക്കൾ തുടങ്ങിവർക്ക് പരിശീലനത്തിലുടെ സംരംഭക, തൊഴിൽസാദ്ധ്യത ഉറപ്പാക്കാം.

കേരളത്തിലെ മികച്ച ക്ഷീരകർഷകനുള്ള സർക്കാരിന്റെ ജൈവ വൈവിദ്ധ്യ പുരസ്‌കാരം നേടിയ ഹരി വിജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശീലനം. പശുവിന്റെ ചാണകം, മൂത്രം എന്നിവയിൽ നിന്ന് സോപ്പ്, മൗത്ത് വാഷ്, ഭസ്മം, വളം, പശുക്കൾക്കുള്ള ഈച്ച മരുന്ന്, ബയോ കമ്പോസ്റ്റ്, തറ വൃത്തിയാക്കുന്നലോഷൻ, കൊതുക് തിരി തുടങ്ങിയവ ഉണ്ടാക്കാം. പാലിൽ നിന്ന് രസഗുള, സിപ്പ് അപ്പ്, പനീർ അച്ചാർ, നെയ്യ്, ഐസ്‌ക്രീം എന്നിവയുമുണ്ടാക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.