തൃശൂർ: കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ള ആവശ്യങ്ങൾക്കുമുള്ള ജലക്ഷാമം പരിഹരിക്കുന്നതിനായി പീച്ചി ഡാമിന്റെ റിവർ സൂയിസ് വഴി നിയന്ത്രിതമായ അളവിൽ വെള്ളം മണലിപ്പുഴയിലേക്ക് തുറന്ന് വിടുന്നതിന് കളക്ടർ ഹരിത വി. കുമാർ ഉത്തരവിട്ടു.
ഇന്ന് രാവിലെ 9 മുതൽ പകൽ മൂന്ന് വരെയുള്ള സമയത്തിനിടക്ക് റിവർ സൂയിസ് തുറന്ന് മണലിപ്പുഴയിലേക്ക് ജലം ഒഴുക്കുന്നതിന് തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് അനുമതി നൽകി. പുഴയിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ആളുകൾ പുഴയിൽ ഇറങ്ങുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
വാഴാനി ഡാമിൽ നിന്ന് വെള്ളം നൽകും
തൃശൂർ: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാഴാനി ഡാമിൽ നിന്നും മാർച്ച് 10ന് രാവിലെ 10 മുതൽ തുടർച്ചയായി 10 ദിവസം ഡാമിന്റെ ഇടതുകര കനാൽ വഴിയും തുടർന്ന് തുടർച്ചയായ 5 ദിവസം വടക്കാഞ്ചേരി പുഴയിലൂടെയും വെള്ളം പുറത്തേക്കൊഴുക്കുന്നതിന് തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർക്ക് കലക്ടർ ഹരിത വി. കുമാർ അനുമതി നൽകി ഉത്തരവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |