തൃശൂർ: നൂതന ആശയങ്ങൾ സാക്ഷാത്കരിച്ച് യുവതലമുറ നവകേരള സൃഷ്ടിയുടെ ഭാഗമാകണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. തൊഴിലില്ലായ്മ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് തൊഴിൽ ഉത്പാദകനായും തൊഴിൽ ദാതാവായും മാറാൻ യുവതലമുറ ലക്ഷ്യം വയ്ക്കണമെന്നും എന്റെ കേരളം എക്‌സിബിഷന്റെ ഭാഗമായി നടന്ന 'ന്നാ ഒരു കൈ നോക്കിയാലോ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. സമസ്ത മേഖലകളിലേക്കുമായി കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ആയിരം കർമ്മ പദ്ധതികൾ ഒരുക്കുന്നത് സംബന്ധിച്ച് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പരാമർശിച്ചു.
തൃശൂർ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യതിഥിയായി. പുത്തൂർ സവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി വിശിഷ്ടാതിഥിയായി. ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |