ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുരുവായൂർ സന്ദർശനത്തിന്റെ മുന്നോടിയായി യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ ജി. കൃഷ്ണൻ, വൈസ് പ്രസിഡന്റ് തബ്ഷീർ, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത്, നഗരസഭാ കൗൺസിലർ സി.എസ്. സൂരജ്, നവനീത്, കെ.ബി. വിജു എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് എസ്.എച്ച്.ഒ: സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
കൈരളി ജംഗ്ഷനിൽ നിന്നാണ് നേതാക്കളായ നിഖിൽ ജി. കൃഷ്ണൻ, തബ്ഷീർ, രഞ്ജിത്ത് പാലിയത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ കരിങ്കൊടി കാണിക്കുന്നതിന് തയ്യാറായി നിൽക്കുകയായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ. മറ്റുള്ളവരെ പടിഞ്ഞാറെ നടയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി ഗുരുവായൂരിൽ നിന്നും മടങ്ങിയ ശേഷം 6.30 ഓടെയാണ് ഇവരെ സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |