SignIn
Kerala Kaumudi Online
Saturday, 27 July 2024 8.46 PM IST

പ്രധാനമന്ത്രിയുടെ സന്ദർശനം : സുരക്ഷാ അവലോകന യോഗം

modu

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കം ചർച്ച ചെയ്യാൻ കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരിപാടിക്കാവശ്യമായ തയ്യാറെടുപ്പുകൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു. പരിപാടിയിൽ പങ്കെടുക്കുന്ന ജനങ്ങൾക്കാവശ്യമായ കുടിവെള്ളം, വളണ്ടിയർമാരുടെ സേവനം, മറ്റ് സൗകര്യം എന്നിവ ഒരുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. അടുത്ത യോഗം 30 ന് ചേരും. യോഗത്തിൽ സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, എ.ഡി.എം ടി.മുരളി, ജില്ലാ പൊലീസ് മേധാവി അങ്കിത്ത് അശോകൻ, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം ) എം.സി.റെജിൽ തുടങ്ങിയവർ പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.