SignIn
Kerala Kaumudi Online
Saturday, 27 July 2024 8.46 PM IST

ഗജേന്ദ്രസേവന രത്‌നം പുരസ്‌കാരം സമർപ്പിച്ചു

gaja

തൃശൂർ: സംസ്ഥാനത്തെ മികച്ച ആനപ്പാപ്പാൻമാർക്കുളള കൂട്ടുകൊമ്പന്മാർ എലിഫന്റ് വെൽഫയർ ഫോറത്തിന്റെ കടുവ വേലായുധൻ സ്മാരക ഗജേന്ദ്രസേവനരത്‌നം പുരസ്‌കാരം സമ്മാനിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്മാരായ നെന്മാറ രാമൻ, ചെമ്പൂത്ര രാജേഷ് എന്നിവർക്ക് റവന്യൂമന്ത്രി കെ. രാജൻ, 22222 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നൽകി. സേവ്യർ ചിറ്റിലപിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ആയിരുന്ന വി.എൻ. സ്വപ്ന, ആനത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി മനോജ് വാഴക്കുളം എന്നിവരെ ആദരിച്ചു.

ആന ചികിത്സകരായ ഡോ. പി.ബി. ഗിരിദാസ്, ഡോ. ടി.എസ്. രാജീവ് എന്നിവർ മുഖ്യാതിഥികളായി. ആചാര്യ പുരസ്‌കാരം കേരളത്തിലെ മുതിർന്ന അഞ്ച് ആനപ്പാപ്പന്മാർക്കും നൽകി. പത്തുപേർക്ക് ദശാബ്ദി പുരസ്‌കാരവും സമ്മാനിച്ചു. എലിഫന്റ് ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത് വളപ്പായ, തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രസിഡന്റ് പി.ബി. ബിനോയ്, വാർഡ് മെമ്പർ വി.എൻ. സ്‌നേഹ, കൂട്ടുകൊമ്പന്മാർ പ്രസിഡന്റ് വി.ടി. ശരത്ത്, സുജിത് തിരിയാട്ട്, ഫോറം അംഗങ്ങളായ കെ.പി. പ്രശാന്ത്, പി.എസ്. ജിഷ്ണു എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.