തൃശൂർ: തൃശൂർ പൂരത്തോട് അനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തിൽ മാറ്റം വരുത്തി കളക്ടർ ഉത്തരവിട്ടു. ഹൈക്കോടതി വിധിയെത്തുടർന്നാണ് ഭേദഗതി വരുത്തിയത്. ഇന്ന് പുലർച്ചെ രണ്ടുമണി മുതൽ 20 ന് രാവിലെ 10 വരെ തൃശൂർ കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപ്പനശാലകളും കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ, ബാർ എന്നിവ പൂർണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വിൽപനയുമാണ് നിരോധിച്ചത്. നേരത്തെ ഏപ്രിൽ 19ന് പുലർച്ചെ രണ്ട് മുതൽ 20ന് ഉച്ചയ്ക്ക് രണ്ടുവരെ 36 മണിക്കൂർ നേരത്തേക്ക് ഏർപ്പെടുത്തിയ മദ്യനിരോധന ഉത്തരവാണ് ഭേദഗതി ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |