തൃശൂർ: ഓർമ്മകൾ, കവിതകൾ, പാട്ടുകൾ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന പി. സലിംരാജ് 'ഓർമ്മച്ചിന്ത്' സ്മരിക്കുന്നു. വൈകിട്ട് മൂന്നിന് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വർഗീസ് ആന്റണി അദ്ധ്യക്ഷനാകും. സംവിധായകൻ പ്രിയനന്ദനൻ, പി.എസ്. ഇക്ബാൽ, എൻ.ജി. നയനതാര, മനീഷ പാങ്ങിൽ, കെ.എൽ. ജോസ്, കെ.വി. സജു, ജയ്പ്രകാശ് ഒളരി തുടങ്ങിയവർ പങ്കെടുക്കും. ടി.യു. അനിൽകുമാർ സ്വാഗതവും ടി.ആർ. അനിൽകുമാർ നന്ദിയും പറയും. നാലിന് നടക്കുന്ന സെമിനാർ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. എൻ. രാജൻ അദ്ധ്യക്ഷനാകും. എൻ.പി. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. വിഷയം കവിത; രാജസദസുകളിലും ചാവുനിലങ്ങളിലും: പ്രഭാഷണം കെ.വി.സജയ്. വിഷയം സൗഹൃദം, സർഗാത്മകത, രാഷ്ട്രീയം: പ്രഭാഷണം കെരേഖ, വിഷയം എഡിറ്റിംഗ് എന്ന സലിംകല. സ്വാഗതം: അനിൽ മാരാത്ത്, നന്ദി: വി.കെ.കെ. രമേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |