എൽത്തുരുത്ത്: വി.കെ.മോഹനൻ കാർഷിക സംസ്‌കൃതിയുടെ നേതൃത്വത്തിൽ എൽത്തുരുത്ത് സെന്റ് മേരീസ് പള്ളിയോട് ചേർന്ന ഒരേക്കറിൽ ഓണത്തിന് വിളവെടുക്കാവുന്ന പച്ചക്കറി കൃഷി ആരംഭിച്ചു. മുൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാറും ഫാ.തോമസ് ചക്രമാക്കിലും ചേർന്ന് പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. പച്ചക്കറി വിലയിൽ ആശങ്കയോടെ നിൽക്കുകയല്ല വേണ്ടതെന്നും വീട്ടുമുറ്റത്തും പറമ്പിലും സ്വന്തമായോ കൂട്ടമായോ കൃഷി ചെയ്ത് അതൊരു സംസ്‌കാരമാക്കി മാറ്റുകയാണ് വേണ്ടതെന്നും സുനിൽകുമാർ പറഞ്ഞു. തക്കാളി, വെണ്ട, വഴുതന, പയർ, മുളക് തുടങ്ങിയ പച്ചക്കറികൾക്ക് പുറമേ ചെണ്ടുമല്ലി, റാഗി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കെ.അരവിന്ദാക്ഷൻ മേനോൻ, ആന്റണി ഇരുമ്പൻ, ബൈജു പറപ്പിള്ളി, ആലാട്ട് ചന്ദ്രൻ, മുരുകൻ, അജയഘോഷ്, നിഷ രാമകൃഷ്ണൻ, മിനി നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |