തൃശൂർ: കടലിലെ ആവാസ വ്യവസ്ഥയും ജൈവസമ്പത്തും നശിപ്പിക്കുന്നതിനും ആഴക്കടൽ കൊള്ളയടിക്കുന്നതിനും കോർപ്പറേറ്റുകൾക്ക് അവസരമൊരുക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 27 ന് നടത്തുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കാൻ സി.പി.ഐ ജില്ലാ കൗൺസിൽ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയം കടലിന്റെ മരണമണിയാണ്. മത്സ്യസമ്പത്ത് മാത്രമല്ല, കടലിന്റെ സ്വാഭാവികമായ ആവാസ വ്യവസ്ഥയും ജൈവവൈവിദ്ധ്യവും ഉപജീവന മാർഗവും നാമാവശേഷമാകും. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.എൻ ജയദേവൻ, കെ. രാജൻ, കെ.കെ വത്സരാജ്, അഡ്വ. ടി.ആർ. രമേഷ്‌കുമാർ, പി.ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |