തൃശൂർ: തീരദേശ മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ. രാജൻ. ആൾ കേരള ഫിഷ് മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യ സമ്പത്തിനെ ബാധിക്കുന്ന ഒന്നും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. മത്സ്യ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബുകൾ എല്ലാ ജില്ലയിലും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. എ.കെ.എഫ്.എം.സി.എ സംസ്ഥാന പ്രസിഡന്റ് സി.എം. ഷാഫി അദ്ധ്യക്ഷനായി. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഘടനയുടെ ആദ്യസംഭാവന 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. മേയർ എം.കെ. വർഗീസ്, എൻ.കെ. അക്ബർ എം.എൽ.എ, ടി.ജെ. സനീഷ് കുമാർ എം.എൽ.എ, പി.എ ഹസ്സൻ, അനിൽ, എൻ.എ. ജലീൽ, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |