തൃശൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം അധികമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നു. സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി എല്ലാ വനം ഡിവിഷനുകളിലും ഡിവിഷണൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററുകളും വനം വകുപ്പ് ആസ്ഥാനത്ത് സ്റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററും പ്രവർത്തനമാരംഭിച്ചു. കൺട്രോൾ റൂം : സംസ്ഥാന തല എമർജൻസി ഓപ്പറേഷൻ സെന്റർ: 9188407510 / 9188407511. ജില്ലാതല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ: ചാലക്കുടി- 9188407529, തൃശൂർ- 9188407531, വാഴച്ചാൽ- 9188407532, പീച്ചി- 9188407533.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |