തൃശൂർ: വടക്കുന്നാഥൻ ക്ഷേത്രത്തിൽ പുറപ്പെടാ മേൽശാന്തി നിയമനത്തിന് യോഗ്യത നേടിയിട്ടുള്ള എം.കെ.സതീഷ് നമ്പൂതിരിയുടെ പുഷ്പാഞ്ജലി അവരോധം ഇന്ന് രാവിലെ 7ന് നടക്കും. ശ്രീവടക്കുന്നാഥൻ ക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയാക്കുന്നതിന് 12 ദിവസം ക്ഷേത്രത്തിൽ ഭജനം ഇരുന്ന് പുഷ്പാഞ്ജലി അവരോധം ചടങ്ങ് കഴിഞ്ഞ് ക്ഷേത്രം തന്ത്രിയുടെ മൂലമന്ത്രോപദേശം ലഭിച്ചാണ് മേൽശാന്തിയായി അംഗീകരിക്കുന്നത്. സതീഷ് നമ്പൂതിരി 3 മുതൽ ക്ഷേത്രത്തിൽ ഭജനം ഇരുന്നു വരുന്നു. സതീഷ് നമ്പൂതിരി കൊച്ചിൻ ദേവസ്വം ബോർഡിന്റെ തന്നെ നവതൃക്കോവ് ക്ഷേത്രം ശാന്തിയായി ജോലി ചെയ്യുകയായിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |