തൃശൂർ: പൊലീസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തൃശൂർ സിറ്റി പൊലീസ് സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജ്വാല 3.0 എന്ന പേരിൽ വിവിധ സ്ഥാപനങ്ങളിലാണ് പരിശീലനം നൽകിയത്. നെടുപുഴ വുമൻസ് പോളി ടെക്‌നിക്ക്, മണ്ണുത്തി വർഗീസ് കുര്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഡയറി ആൻഡ് ഫുഡ് ടെക്‌നോളജി കോളജ്, കണിമംഗലം സിമർ ഹോസ്പിറ്റൽ, ജില്ലാ കുടുംബശ്രീ ഓഫീസ് എന്നിവിടങ്ങളിലുമാണ് ഡിഫൻസ് പരിശീലകരായ പി.ബി.ഷിജി, ഷീജ സതീശൻ, പി.എസ്.കീർത്തി എന്നിവർ പരിശീലനം നൽകിയത്. 900 പേരും കൂടാതെ നിർഭയ വളണ്ടിയേഴ്‌സും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |