തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണ പദ്ധതി ദുരഭിമാനം വെടിഞ്ഞ് സർക്കാർ അടിയന്തരമായി പൂർത്തിയാക്കണമെന്ന് എ.ഐ.സി.സി അംഗം അനിൽ അക്കര വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് നിർമ്മിക്കുന്ന പദ്ധതിയിൽ വടക്കാഞ്ചേരിയെ ഉൾപ്പെടുത്തി ആവശ്യമായ തുക അനുവദിച്ചതാണ്. നിർമ്മാണച്ചുമതല ഹാബിറ്റാറ്റ് ശങ്കറിനും പിന്നീട് കൂടിയാലോചനയുമില്ലാതെ യു.എ.ഇ റെഡ് ക്രസന്റുമായി കരാർ ഉണ്ടാക്കി നിർമ്മാണം യൂണിടാകിനെയും ഏൽപ്പിച്ചു. ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജിയിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചില്ല. ഹൈക്കോടതി വിശദമായ റിപ്പോർട്ട് ഈമാസം തന്നെ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ സർക്കാരിനുള്ള തിരിച്ചടി ഭയന്നാണ് എം.എൽ.എ നിയമസഭയിൽ സബ് മിഷൻ ഉന്നയിച്ചിരിക്കുന്നതെന്ന് അനിൽ അക്കര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |