കൊരട്ടി: കണ്ണിനും കരളിനും ആനന്ദമേകി കാടുകുറ്റി തൈക്കൂട്ടം റോഡിലെ പൂക്കുട ചൂടിയ വീട്. ഇരുനില കെട്ടിടത്തിന്റെ മുകൾഭാഗം ബോഗൻ വില്ല പൂക്കളാൽ നിറഞ്ഞ കാഴ്ചയ്ക്ക് രണ്ടര പതിറ്റാണ്ട് പഴക്കമുണ്ട്. ഒരു കട ചെടിയിൽ നിന്നാണ് ഒരു വീട് നിറയെ പൂക്കൾ പടർന്നിരിക്കുന്നത്. ആളുകൾ വന്ന് ഇതിന്റെ ദൃശ്യം പകർത്തുന്നത് വീട്ടുടമ പാറയിൽ ജോർജിന് സന്തോഷമുള്ള കാര്യമാണ്. മട്ടുപ്പാവിൽ നിരത്തിയ ഓടിന്റെ പുറത്താണ് ബോഗൺ വില്ല പടർന്നിരിക്കുന്നത്. മുല്ലച്ചെടി വളർത്തുന്നതിന് താങ്ങായി മണ്ണിൽ കുഴിച്ചിട്ട ബോഗൻ വില്ലയുടെ തണ്ടാണ് പടർന്ന് പന്തലിച്ച് ഇപ്പോഴത്തെ അവസ്ഥയിൽ എത്തിയതെന്ന് ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |