തൃശൂർ: തടവുകാർക്ക് സിനിമയിലൂടെ പുനർചിന്തനത്തിന് അവസരമൊരുക്കുകയെന്ന ആശയവുമായി അന്താരാഷ്ട്ര ചലച്ചിത്രമേള 'തിരുത്ത് ഫിലിമോത്സവ് 2025ന് വിയ്യൂർ ജയിലിൽ വേദിയൊരുങ്ങുന്നു. വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം ലൈബ്രറി കെട്ടിടത്തിൽ നാളെ മുതൽ 28 വരെയാണ് ഫിലിമോത്സവം. നാളെ രാവിലെ 11ന് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. റഫീഖ് അഹമ്മദ്, സുനിൽ സുഖദ, പ്രിയനന്ദനൻ, പി.എൻ. ഗോപികൃഷ്ണൻ, ഐ.എം. വിജയൻ വിവിധ ദിവസങ്ങളിൽ മുഖ്യാതിഥികളാകും. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , കേരള ചലച്ചിത്ര അക്കാഡമി, സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷൻ എന്നിവർ സംസ്ഥാന ജയിൽ വകുപ്പുമായി സഹകരിച്ചാണ് മേളയെന്ന് എം.പി. സുരേന്ദ്രൻ, ബേസിൽ ഏലിയാസ്, ചെറിയാൻ ജോസഫ്, എ. നന്ദകുമാർ, കൃഷ്ണൻകുട്ടി, എ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |