തൃശൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പിന്നാക്ക പ്രാതിനിധ്യം നടപ്പിലാക്കാൻ സംസ്ഥാന നിയമസഭ തെലുങ്കാന മോഡൽ നിയമനിർമാണം നടത്തണമെന്ന് എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ. ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ യൂണിയൻ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏപ്രിൽ അഞ്ചിന് ടാലന്റ് ടെസ്റ്റ് കൂർക്കഞ്ചേരി എസ്.എൻ കോളേജിലും ആണ്ട പറമ്പ് ശാഖയിലും നടത്താൻ തീരുമാനിച്ചു. കൗൺസിൽ യൂണിയൻ പ്രസിഡന്റ് എ.വി.സജീവ് അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ടി. ആർ. രെഞ്ചു ,പി.വി.പുഷ്പരാജ്, സി.എസ്.ശശിധരൻ ,പത്മിനി ഷാജി, കെ.ബി.അനില,വി.ജി.രാജൻ ,ക്യാപ്റ്റൻ സി.പി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |