തൃശൂർ: കരിമ്പുഴ രാധ എഴുതിയ രണ്ട് പുസ്തകങ്ങളുടെപ്രകാശനം ഇന്ന് വൈകിട്ട് നാലിന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. ചെറുകഥാ സമാഹാരം 'വേഴാമ്പൽ', രാധയുടെ നോവൽ മോഹന പ്രതീക്ഷകളുടെ ഇംഗ്ലീഷ് തർജമ 'എൻചാറ്റിംഗ് എക്‌സ്‌പെറ്റേഷൻസ്' എന്നിവയാണ് പ്രകാശനം ചെയ്യുന്നത്. പരിപാടിയുടെ ഭാഗമായി സുദീപ് സംഗമേശ്വരൻ, ഗംഗ എന്നിവരുടെ ഗാനമേളയും നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പ്രകാശനച്ചടങ്ങ് പി.ആർ.നാഥൻ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, പ്രൊഫ. സൂര്യകാന്തൻ, ഗിരിജ മാധവൻ, സുമിത്ര രാജൻ, സി.രാമചന്ദ്രമേനോൻ, എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കരിമ്പുഴ രാധ, സി.രാമചന്ദ്രൻ, മോഹൻ ആർ.കൃഷ്ണ എന്നിവർ പങ്കെടുത്തു.