തൃശൂർ: ആവശ്യ സാധനങ്ങളുടെ വിലവർദ്ധനയും അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങളെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലായ് എട്ടിന് നടത്തുന്ന സെക്രട്ടേറിയറ്റ് ധർണയുടെ ഭാഗമായി ജില്ലയിൽ വാഹന പ്രചാരണജാഥ സംഘടിപ്പിക്കുമെന്ന് കാറ്ററേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30ന് രാവിലെ ഒമ്പതിന് കുന്നംകുളത്ത് നിന്നാരംഭിക്കുന്ന ജാഥ ജൂലായ് മൂന്നിന് ചാലക്കുടിയിൽ സമാപിക്കും. പാവറട്ടി, ഒരുമനയൂർ, ചാവക്കാട്, മുല്ലശേരി, വാടാനപ്പിള്ളി, തൃപ്രയാർ, മൂന്നുപീടിക, മതിലകം, കൊടുങ്ങല്ലൂർ, പഴയന്നൂർ, മണ്ണുത്തി, തലോർ, കോടാലി, ചാലക്കുടി തുടങ്ങി വിവിധയിടങ്ങളിൽ സ്വീകരണം നൽകും. വാർത്താസമ്മേളനത്തിൽ പി.എം.ഷമീർ, ബാലൻ കല്യാണി, എ.പി.പോൾസൺ, യു.സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |