ചാവക്കാട്: മലയാളികളുടെ ഹൃദയത്തിൽ കൊത്തിവച്ച കാലത്തിന് മായിച്ചുകളയാൻ കഴിയാത്ത പേരാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളും ബ്ലോക്ക് ക്ഷീര വികസന കാര്യാലയവും ഉൾപ്പെടുന്ന ഉമ്മൻചാണ്ടി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകിയത് രാഷ്ട്രീയമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നഫീസക്കുട്ടി വലിയകത്ത് അദ്ധ്യക്ഷയായി. 63.33 ലക്ഷം രൂപ വിനിയോഗിച്ചാണ് മന്ദിരം പണികഴിപ്പിച്ചത്. മന്ദലാംകുന്ന് മുഹമ്മദുണ്ണി, വി.എം.മുഹമ്മദ് ഗസാലി,എൻ.എം.കെ.നബീൽ, സാലിഹ ഷൗക്കത്ത്, മിസ്രിയ മുസ്താഖ് അലി, കെ.ആഷിദ, കുഞ്ഞഹമ്മദ് തെക്കുമുറി, കെ.കമറുദ്ദീൻ, സി.വി.സുബ്രഹ്മണ്യൻ, അരവിന്ദൻ പല്ലത്ത്, സി.എച്ച്.റഷീദ്, സി.എ.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |