
തൃശൂർ: എറണാകുളം ചങ്ങമ്പുഴ നഗർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഗ്രി ടൂറിസം മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തട്ടിപ്പിനിരയായ നിക്ഷേപകർ വെള്ളിയാഴ്ച കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് തട്ടിപ്പിനിരയായവരുടെ സംഘടന അറ്റ്‌കോസ് വിന്നേഴ്‌സ് അസോസിയേഷൻ. 1200ലധികം നിക്ഷേകരിൽ നിന്ന് 100 കോടിയലധികം ചെയർമാൻ അഖിൽ പി. മുരളിയുടെ നേതൃത്വത്തിൽ തട്ടിയെടുത്തത്. ചെയർമാനും കുടുംബവും ഒളിവിലാണ്. നിക്ഷേകർ പൊലീസിനെ സമീപിച്ചു. ചെയർമാനും കുടുംബത്തിനുമെതിരെ 32 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പിനിരയായവർ ഹൈക്കോടതിയെ സമീപിക്കും. ചെയർമാന്റെ വീടിന് മുന്നിലും നിരാഹാര സത്യഗ്രഹം നടത്തുമെന്നും ആൽഫ്രഡ് ബെന്നോ, വർഗീസ് മൊഴിയിൽ, ജോയ് വർഗീസ്, നെൽസൺ സ്റ്റീഫൻ, സാവൂൾ തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |