
തൃശൂർ: സംസ്‌കൃതത്തെ വ്യാവഹാരിക ഭാഷയാക്കാൻ കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിൽ ഏഴ് ദിവസത്തെ സംസ്ഥാനതല ആവാസീയ സഹവാസ ക്യാമ്പ് വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമിതി സംഘടിപ്പിക്കം. 24 മുതൽ 31 വരെ നടക്കുന്ന ക്യാമ്പിൽ സംസ്‌കൃതം ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും കോളേജുകളിൽ പഠിക്കുന്ന കുട്ടികൾക്കും സംസ്‌കൃത അദ്ധ്യാപകർക്കും ഗവേഷക വിദ്യാർത്ഥികൾക്കും ദശദിന സംഭാഷണ ശിബിരങ്ങളിൽ പങ്കെടുത്തവർക്കും സംസ്‌കൃത പഠനകേന്ദ്ര വിദ്യാർത്ഥികൾക്കും ശിബിരാർത്ഥികളായി പങ്കെടുക്കാം. പ്രായപരിധി 16 മുതൽ 60 വയസ് വരെ. 15 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങളറിയാനും പേര് രജിസ്റ്റർ ചെയ്യാനും 94961 59179 എന്ന നമ്പറിലേക്ക് വാട്ട് ആപ്പ് സന്ദേശം അയക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |