
തൃശൂർ: ചായ്പൻ കുഴി പീലാർ മുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട തെക്കൂടൻ സുബ്രന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്നും ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും ബി.ജെ.പി ചാലക്കുടി മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. ഇപ്പോൾ പ്രഖ്യാപിച്ച ധനസഹായം കുറവാണ്. സർക്കാരിന്റെ അനാസ്ഥയാണ് മരണത്തിന് കാരണം. നിരവധി തവണ ഈ പ്രദേശങ്ങളിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടും പ്രതിരോധിക്കാൻ നടപടി സ്വീകരിക്കാത്ത വനം വകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കാട്ടാനകളുടെ ആക്രമണം തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |