
തൃശൂർ: കുടുംബശ്രീ 'രംഗശ്രീ' സംസ്ഥാനതല കലാജാഥയുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. കുടുംബശ്രീയുടെ ജെൻഡർ ക്യാമ്പയിനായ 'നയി ചേതന 4.0 - ഉയരെ'യുടെ ഭാഗമായാണ് കലാജാഥ. മതിലകത്ത് കലാജാഥയിൽ പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ, സിബി രാജേഷ്, ഹസീന റഷീദ്, പ്രസീത തുടങ്ങിയവർ പങ്കെടുത്തു. ഒളരി സോണൽ ഓഫീസ് പരിസരത്ത് നടന്ന കലാജാഥയ്ക്ക് അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ കെ.കെ. പ്രസാദ്, കെ. രാധാകൃഷ്ണൻ, ഡോ. യു. മോനിഷ എന്നിവർ ചേർന്ന് സ്വീകരണം നൽകി. കുന്നംകുളം പ്രൈവറ്റ് സ്റ്റാൻഡ് പരിസരത്ത് നഗരസഭാ സെക്രട്ടറി മനോജ്, ശശികല അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു. കലാജാഥ ഫെബ്രുവരി മൂന്നിന് കാസർകോട് ജില്ലയിൽ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
