SignIn
Kerala Kaumudi Online
Sunday, 26 April 2026 2.11 AM IST

നിയമന ഉത്തരവ് വിതരണം

Increase Font Size Decrease Font Size Print Page
jilla-panchayat
1

തൃശൂർ: ജില്ലാ പഞ്ചായത്ത് നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികവർഗ വികസന വകുപ്പ് തലശ്ശേരി എൻ.ടി.ടി.എഫുമായി സഹകരിച്ച് പട്ടികവർഗ വിഭാഗ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ സ്‌കിൽ ട്രെയിനിംഗ് കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ചവർക്ക് നിയമന ഉത്തരവ് വിതരണം ചെയ്തു. പത്ത് മാസം ദൈർഘ്യമുള്ള സി.എൻ.സി മെഷിനിസ്റ്റ് കോഴ്‌സ് പൂർത്തീകരിച്ച എട്ട് വിദ്യാർത്ഥികൾക്കാണ് നിയമന ഉത്തരവ് ലഭിച്ചത്. എയ്‌റോ സ്‌പേസ് കോംപണന്റ് നിർമ്മാണ മേഖലയിലെ അരുൾപ്രഭ (കോയമ്പത്തൂർ), ടോപ് ഫ്‌ളൈറ്റ് (മൈസൂർ), ടൂളിംഗ് മേഖലയിലെ പ്രാഹ ടൂൾസ് (കോയമ്പത്തൂർ) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലാണ് ഇവർക്ക് നിയമനം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിയമന ഉത്തരവ് കൈമാറി. വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് അദ്ധ്യക്ഷനായി. എം.ശശി, സെക്രട്ടറി ടോബി തോമസ്, വി.എം.സരസ്വതി, വികാസ് പലേരി, പി.എസ്.വിനയൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.