
ആലപ്പുഴ: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നഗരസഭാ പരിധിയിലെ സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ നടത്തേണ്ട അറ്റകുറ്റ പണികളെ പറ്റിയും, പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പ്രധാന അദ്ധ്യാപകരുടെയും, പി.ടി.എ പ്രതിനിധികളുടെയും യോഗം നഗരസഭ വിളിച്ചു. നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഫൈസൽ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം.നൗഫൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി.ജ്യോതിമോൾ, മായ രാജേന്ദ്രൻ, രശ്‌മി സനിൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ അഡ്വ. ആർ. ആർ.ജോഷിരാജ്, ജിൻസി ജോൺസൺ, നഗരസഭ സെക്രട്ടറി എസ്.സനിൽ, വിവിധ സ്കൂളുകളിലെ പ്രധാന അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |