SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

ചുവന്നമണ്ണ് സ്‌കൂളിൽ പാചകപ്പുര ഒരുങ്ങുന്നു

Increase Font Size Decrease Font Size Print Page
minister

പട്ടിക്കാട്: ചുവന്നമണ്ണ് എ.എൽ.പി.എസ് എയ്ഡഡ് സ്‌കൂളിൽ പുതിയ പാചകപ്പുരയുടെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. മന്ത്രിയും ഒല്ലൂർ എം.എൽ.എ യുമായ അഡ്വ.കെ.രാജന്റെ 2025-26 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വിവിധ സൗകര്യങ്ങളോടെ പുതിയ പാചകപ്പുര നിർമ്മിക്കുന്നത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എം. റീന, ബ്ലോക്ക് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, ബ്ലോക്ക് മെമ്പർ കെ.എ. അബുബക്കർ, വാർഡ് മെമ്പർ കെ.എസ്.അനൂപ്, എം.ജെ. ഷാജി, കെ.വി.ചന്ദ്രൻ, വിദ്യാർത്ഥി പ്രതിനിധി സെറ, സ്റ്റാഫ് സെക്രട്ടറി സി.പി. മിനികുമാരി എന്നിവർ പ്രസംഗിച്ചു.


ചുവന്നമണ്ണ് എ.എൽ.പി.എസ്. സ്‌കൂൾ പാചകപ്പുരയുടെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കുന്നു.

TAGS: LOCAL NEWS, THRISSUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY