SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.45 PM IST

വേളാങ്കണ്ണി ബസിന് പുതുക്കാട് ബോർഡിംഗ് പോയിന്റ്

Increase Font Size Decrease Font Size Print Page
deluxe

പുതുക്കാട്: ചങ്ങനാശ്ശേരി - വേളാങ്കണ്ണി സൂപ്പർ ഡീലക്‌സ് ബസിന് പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുമ്പിൽ ബോർഡിംഗ് പോയിന്റ് അനുവദിച്ചതായി കെ.കെ.രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. എം.എൽ.എ, ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി . ദിവസവും വൈകിട്ട് 5.55ന് പുതുക്കാട് എത്തുന്ന ബസ് പാലക്കാട്, പഴനി, ട്രിച്ചി, തഞ്ചാവൂർ വഴി പിറ്റേദിവസം രാവിലെ 5.45 ന് വേളാങ്കണ്ണിയിൽ എത്തും. പഴനിയിൽ രാത്രി 10.55ന് ആണ് ബസ് എത്തുക. തിരിച്ച് വേളാങ്കണ്ണിയിൽ നിന്ന് ഉച്ചയ്ക്ക് 2.30ന് പുറപ്പെടുന്ന ബസ് പഴനിയിൽ രാത്രിയിൽ 9.10ന് എത്തി വെളുപ്പിന് 1.45ന് പുതുക്കാട് എത്തിച്ചേരും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY