തൃശൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാനമായ ഉപകരണമുൾപ്പെടെ സൂക്ഷിക്കാനായി ചെമ്പൂക്കാവിൽ ഇലക്ഷൻ വെയർഹൗസ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് മെഷീൻ സൂക്ഷിക്കാനും ഫസ്റ്റ് ലെവൽ ചെക്കിംഗ് നടത്താനും ചെമ്പൂക്കാവിലെ മൂന്ന് നില കെട്ടിടത്തിൽ സൗകര്യമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് സാമഗ്രികൾ വിതരണം ചെയ്യാനുള്ള സൗകര്യവുമുണ്ട്. പൊതുമരാമത്ത് ഫണ്ടിൽ നിന്ന് 4.96 കോടി ചെലവഴിച്ചാണ് 1825 ചതുരശ്ര മീറ്റർ കെട്ടിടം നിർമ്മിച്ചത്. കളക്ടർ ഹരിത വി.കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രൗണ്ട് ഫ്ളോറിൽ വെയർഹൗസ്, സ്പെഷ്യൽ സ്ട്രോംഗ് റൂം, പോർച്ച്, ഓഫീസ് റൂം, ഗാർഡ് റൂം, സെക്യൂരിറ്റി റൂം, ടോയ്ലറ്റ്, ലിഫ്റ്റ്, രണ്ട് സ്റ്റെയർ റൂം എന്നിവയും ലോബി, വെയർഹൗസ്, ടോയ്ലറ്റോട് കൂടിയ രണ്ട് റൂമുകൾ, വി.ഐ.പി റൂം തുടങ്ങിയവയുൾപ്പെടെ രണ്ട് നിലയിലായാണ് കെട്ടിടം സജ്ജീകരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |