തൃശൂർ: സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ ജില്ലയിലെ 20 പേർക്ക് കാർഷിക യന്ത്ര പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവയിൽ ഫെബ്രുവരി എട്ട് മുതൽ 27 വരെ പരിശീലനം നൽകും. 1835 പ്രായമുള്ള തൊഴിൽരഹിതരായ ഐ.ടി.ഐ/വി.എച്ച്.എസ്.ഇ (ഓട്ടോമൊബൈൽ എൻജിനിയറിംഗ് /ഡീസൽ മെക്കാനിക് / മെക്കാനിക് അഗ്രിക്കൾച്ചർ മെഷിനറി /മെക്കാനിക്കൽ സെർവീസിംഗ് ആൻഡ് അഗ്രോ മെഷിനറി/ ഫാം പവർ എൻജിനിയറിംഗ് /മെക്കാനിക് ട്രാക്ടർ) പാസായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 30ന് വൈകിട്ട് 5ന് മുമ്പ് spokksasc1@gmail.com എന്ന ഇമെയിലിൽ അപേക്ഷ അയക്കണം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും മിഷന്റെ 8281200673 എന്ന വാട്ട്സാപ് നമ്പറിലൂടെയോ ഇമെയിൽ മുഖേനയോ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |