തൃശൂർ: മുൻമന്ത്രി പി.കെ ചാത്തൻ മാസ്റ്റർക്ക് തൃശൂരിൽ സ്മാരകം നിർമ്മിക്കണമെന്ന് ഓൾ ഇന്ത്യ ദലിത് റൈറ്റ്സ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് തൃശൂർ പൂത്തോളിൽ സ്മാരകം നിർമ്മിക്കാൻ 45 സെന്റ് സ്ഥലം കണ്ടെത്തി പട്ടികജാതി വകുപ്പിന് കൈമാറിയിരുന്നു. അവിടെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കാൻ പഠനഗവേഷണകേന്ദ്രം നിർമ്മിക്കുന്നതിന് മന്ത്രിയായിരുന്ന വി.എസ് സുനിൽകുമാർ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. പട്ടികജാതി വകുപ്പിന്റെ തനത് ഫണ്ട് ഉപയോഗിച്ച് സ്മാരകം യാഥാർത്ഥ്യമാക്കണം. ഈ ഭൂമി മറ്റാവശ്യങ്ങൾക്കായി വിട്ടുനൽകുന്നതിന് എതിരെ സമരം ചെയ്യുമെന്നും യോഗം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് എം.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ബാബു ചിങ്ങാരത്ത്, ഗീത ഗോപി, ജി.ബി.കിരൺ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |