SignIn
Kerala Kaumudi Online
Thursday, 25 April 2024 10.36 PM IST

ലഹരിമുക്ത കേരളം: കലാ കായിക അഭ്യാസ പ്രകടനങ്ങളുമായി ലഹരിയില്ലാ തെരുവ്

1

തൃശൂർ: സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ലഹരിയില്ലാ തെരുവിന് തുടക്കം. തേക്കിൻകാട് തെക്കെഗോപുരനട പരിസരത്ത് പത്ത് വേദികളിലായി നടന്ന വിദ്യാർത്ഥികളുടെ കലാ കായിക അഭ്യാസ പ്രകടനങ്ങൾ ലഹരിക്കെതിരെയുള്ള പ്രതിരോധം ഉയർത്തി. മേയർ എം.കെ. വർഗീസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഫ്‌ളാഷ് മോബ്, തെരുവ് നാടകം, ഗാനമേള, വാദ്യോപകരണങ്ങൾ, പെയിന്റിംഗ്, മാജിക് ഷോ, മോണോ ആക്ട്, ഡാൻസ്, ഗ്രൂപ്പ് സോംഗ്, ഓട്ടൻതുള്ളൽ തുടങ്ങി വിവിധ കലാപരിപാടികളും ബാഡ്മിന്റൺ, കളരി, കരാട്ടെ , തൈകൊണ്ടേ , ബാസ്‌കറ്റ് ബോൾ ,വോളി ബോൾ തുടങ്ങി മറ്റ് ആയോധന കലകളുടെ പ്രദർശനവും നടന്നു. വാർഡ് കൗൺസിലർ പൂർണിമ സുരേഷ് അദ്ധ്യക്ഷയായി. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എം.എച്ച്. ഡെസ്‌നി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വി. അനിൽകുമാർ , ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബാബു വർഗീസ് , അസി. എക്‌സൈസ് കമ്മിഷണർ എ.സി. സുരേഷ്, കൊച്ചിൻ ദേവസ്വം ബോർഡ് മാനേജർ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.