ചൈനീസ് കമ്പനികളില്ല
ന്യൂഡൽഹി: ബി.എസ്.എൻ.എൽ., ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ (വീ) എന്നിവയടക്കം 13 കമ്പനികൾക്ക് 5ജി പരീക്ഷണത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അനുമതി നൽകി. പരീക്ഷണത്തിന് മാത്രമുള്ള 700 മെഗാഹെട്സ് സ്പെക്ട്രം ഇവയ്ക്ക് ഉടൻ അനുവദിക്കും. പരീക്ഷണങ്ങളിൽ നിന്ന് ഹുവാവേ, ഇസഡ്.ടി.ഇ എന്നിവ ഉൾപ്പെടെ ചൈനീസ് കമ്പനികളെ കേന്ദ്രം ഒഴിവാക്കി. ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിക്കുകയോ ചൈനീസ് കമ്പനികളുമായി സഹകരിക്കുകയോ പാടില്ല.
അമേരിക്കയുടെ മാവെനീർ, കൊറിയയുടെ സാംസംഗ്, ഫിൻലൻഡിന്റെ നോക്കിയ, സ്വീഡന്റെ എറിക്സൺ എന്നിവയുമായിട്ടാകും ഇന്ത്യൻ കമ്പനികൾ സഹകരിക്കുക. പരീക്ഷണത്തിനായി അനുവദിക്കുന്ന സ്പെക്ട്രം വാണിജ്യാവശ്യത്തിനായി പ്രയോജനപ്പെടുത്താനാവില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും 5ജി പരീക്ഷണം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |